NEWS
ഖത്തറിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം; വിജയകരമായി തടഞ്ഞ് സായുധ സേന
04/04/2026 10:54 AM IST
nila

ദോഹ: ഇറാനിൽ നിന്ന് ഖത്തറിനെ ലക്ഷ്യമാക്കി നടന്ന ഡ്രോൺ ആക്രമണം ഖത്തർ സായുധ സേന വിജയകരമായി പരാജയപ്പെടുത്തി. വെള്ളിയാഴ്ചയാണ് രാജ്യത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
വിദേശത്തുനിന്നും എത്തിയ നിരവധി ഡ്രോണുകളെ ഖത്തറിൻ്റെ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തന്നെ തകർക്കുകയായിരുന്നു. രാജ്യത്തിൻ്റെ പരമാധികാരവും സുരക്ഷയും അപകടത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കത്തെ സായുധ സേനയുടെ അവസരോചിതമായ ഇടപെടൽ തടഞ്ഞു. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി വരികയാണെന്നും ഏത് തരത്തിലുള്ള ബാഹ്യ ഭീഷണികളെയും നേരിടാൻ രാജ്യം സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











